ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വി.ബി.എസ്. ജൂണ്‍ 6 മുതല്‍

Spread the love

ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന്‍ സംഘടിപ്പിക്കുന്ന ചോക്ക്റ്റൊ യൂത്ത് ക്യാമ്പും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ജൂണ്‍ 6 മുതല്‍ 8 വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കണ്‍വീനര്‍ റവ.ക്രിസ്റ്റഫര്‍ ദാനിയേല്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവര്‍ മെയ് 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നും റവ.തോമസ് മാത്യൂ, ജിബിന്‍ മാത്യു എന്നിവരും അറിയിച്ചു. ആവശ്യമായ അപേക്ഷകള്‍ അതത് ഇടവക വികാരിമാരില്‍ നിന്നും ലഭിക്കും. നേറ്റീവ് അമേരിക്കന്‍ മിഷന്‍ സജ്ജീവ പ്രവര്‍ത്തനങ്ങളിലുള്ള ഒ.സി. ഏബ്രഹാം, നിര്‍മല അബ്രഹാം എന്നിവരേയും ബന്ധപ്പെടാവുന്നതാണ്.

Picture2

വി.ബി.എസില്‍ ഡിവോഷന്‍, ഗാനാലാപനം, സംഗീതം, ക്രാഫ്റ്റ്, കള്‍ച്ചറള്‍ ഇവന്റ്സ്, സാക്ഷ്യയോഗം, ബൈബിള്‍ പഠനം എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഡാളസ്സില്‍ നിന്നും പങ്കെടുക്കുന്നവര്‍ ബ്രോക്കല്‍ ബോയിലേക്ക് ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ടതാണ്.

പാന്‍ഡമിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി വിബിഎസ് നടത്തുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ഈ വര്‍ഷം വീണ്ടും നടത്തുന്ന വി.ബി.എസില്‍ ഒക്കലഹോമ, ഹൂസ്റ്റണ്‍, ഡാളസ്, ഒക്കലഹോമ, ഓസ്റ്റിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ താല്‍പര്യപൂര്‍വ്വം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ അതതു ഇടവക വികാരിമാരെ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.സി.അബ്രഹാം (കോര്‍ഡിനേറ്റര്‍, 302 239 7119)

Author