പമ്പ അസ്സോസിയേഷൻ്റെ മാതൃദിനാഘോഷം വർണാഭമായി – സുമോദ് നെല്ലിക്കാല

Spread the love

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെൻറ്റ് (പമ്പ) ഫിലഡല്ഫിയയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വൻ വിജയമായി. സ്റ്റേറ്റ് റെപ്രെസെ൯റ്റിറ്റീവ്മാരായ ജാറഡ് സോളമൻ, മാർട്ടീന വൈറ്റ്, റെവ. ഫാദർ എം കെ കുര്യാക്കോസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഫിലാഡൽഫിയയിലെ പ്രെമുഖ സാമൂഹിക സാംസ്കാരിക സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.

Picture

പമ്പ പ്രെസിഡെ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അലക്സ് തോമസ് വിശിഷ്ടതിഥികളെ സദസിനു പരിചയപ്പെടുത്തി. റെവ ഫിലിപ്സ് മോടയിൽ, ജോൺ പണിക്കർ, ലൈല മാത്യു, പ്രൊഫസർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

പരിപാടിയിൽ പങ്കെടുത്ത അമ്മമാരേ പ്രേത്യകം ആദരിക്കുകയുണ്ടായി. അൻസു നെല്ലിക്കാല അമ്മമാരേ ആദരിച്ചു കൊണ്ടുള്ള സന്ദേശം നൽകി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വ൪ഗീസ്, മാപ്പ് അസോസിയേഷൻ പ്രെസിഡൻറ്റ് തോമസ് ചാണ്ടി, കോട്ടയം അസോസിയേഷൻ പ്രെസിഡൻറ്റ് ജോബി ജോർജ്‌, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രെസിഡൻറ്റ് തോമസ് ജോയ്, ഐ ഓ സി ചെയർമാൻ സാബു സ്കറിയ എന്നിവർ ആശംസ പ്രെസംഗം നടത്തി.

Picture3പമ്പയുടെ മുന്നോട്ടുള്ള ജീവ കാരുണ്യ പ്രേവ൪ത്തനങ്ങളിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ മുന്നോട്ടു വന്നത് ചരിത്ര വിജയമായി. ആദ്യമായാണ് ഒരു മലയാളീ അസോസിയേഷന് യൂണിവേസിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്നും ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നതെന്ന്‌ പ്രെസിഡെ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ പ്രസ്‌താവിച്ചു.

വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ സുനിത അനീഷിന് പമ്പയുടെ ഈ വർഷത്തെ ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. ജോൺ ടൈറ്റസ്‌, ലിനോ സ്കറിയ, ബൈജു സാമുവേൽ എന്നിവരും ചടങ്ങിൽ പ്രേത്യകം ആദരിക്കപ്പെട്ടു. പ്രൊ ഹെൽത്ത് ലീഡേഴ്‌സ്, ജോസഫ് കുന്നേൽ Esq , ലിനോ തോമസ് PC ,പോപ്പുലർ ഓട്ടോ സർവീസ്, കുട്ടനാട് സൂപ്പർ മാർക്കറ്റ്, അലക്സ് തോമസ് ന്യൂ യോർക്ക് ലൈഫ്, സുധ കർത്താ CPA , എന്നിവരുടെ പ്രേവ൪ത്തനങ്ങളും പരാമർശിക്കപ്പെട്ടു. എഡിറ്റോറിയൽ ബോർഡ് ചെയർ പേഴ്സൺ മോഡി ജേക്കബി൯റെ നേതൃത്വത്തിൽ പുറത്തിറക്കിയ സുവനീറി൯റ്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെട്ടു. തോമസ് പോൾ നന്ദി പ്രകാശനം നടത്തി.

അനിത കൃഷ്ണ, സബ് പാമ്പാടി, ജെസ്ലിൻ മാത്യു, രാജു പി ജോൺ എന്നിവരുടെ ഗാനമേളയും, അജി പണിക്കർ ടീം, ഹാന ആന്റോ പണിക്കർ, അഞ്ജലി വിനു വ൪ഗീസ് എന്നിവരുടെ നൃത്ത ശിൽപ്പവും പരിപാടിക്ക് കൊഴുപ്പേകി. സുമോദ് നെല്ലിക്കാല, റോണി വ൪ഗീസ് എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. വി വി ചെറിയാൻ, രാജൻ സാമുവേൽ, ജോയ് തട്ടാർകുന്നേൽ, എന്നിവർ ക്രമീകരങ്ങൾക്കു നേതൃത്വം നൽകി.

Author