പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച : മൊയ്തീന്‍ പുത്തന്‍‌ചിറ

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്.

ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ്‌ നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.
വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

http://meet.google.com/rog-sros-ixy

Leave Comment