പരിസ്ഥിതി സംരക്ഷണം; കേരളം ഇന്ദിരയോട് കടപ്പെട്ടിരിക്കുന്നു എം.എം.ഹസ്സന്‍

Spread the love

തിരുവനന്തപുരം: 1972 ലെ സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ പങ്കെടുത്ത രണ്ട് ലോക നേതാക്കളില്‍ ഒരാളായ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സൈലന്റ്‌വാലി സംരക്ഷണത്തിന് ഉത്തരവാദിയെന്നും അക്കാരണത്താല്‍ കേരളത്തിന്റെ വനനശീകരണം ഒഴിവാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും കേരളം കടപ്പെട്ടിരിക്കുന്നത് അവരോടാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ ശാസ്ത്രവേദി സംഘടിപ്പിച്ച ”സൈലന്റ്‌വാലി മുതല്‍ സില്‍വര്‍ ലൈന്‍ വരെയും പരിസ്ഥിതിയും” സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ അഭിപ്രായപ്പെട്ടു.
പ്രിയ ജെ...യോജിപ്പോ വിയോജിപ്പോ അറിയിക്കാം: 48 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി ടാറ്റയ്ക്ക് എഴുതിയ കത്ത്, Indira Gandhi, Letter To JRD Tata, Dated 1973

ജോസഫ് സി.മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജെ.എസ്.അടൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
സൈലന്റ്‌വാലി സംരക്ഷിക്കാനായി കേരളത്തിലുണ്ടായ കൂട്ടായ്മയിലൂടെയാണ് കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ ചിന്താഗതിയും ആശയപ്രചരണവും ആരംഭിച്ചതെന്നും എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന ഇപ്പോള്‍ കെ. റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ വാശിപിടിക്കുന്നതിലൂടെ കേരളത്തിനെ പാരിസ്ഥിതികാഘാതത്തിലേക്ക് തള്ളിവിട്ട് സര്‍വ്വ നാശത്തിലേക്ക് അവര്‍ നയിക്കുകയാണെന്നും ജോസഫ് സി. മാത്യു വിഷയം അവതരിപ്പിക്കവേ അഭിപ്രായപ്പെട്ടു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിത വികസനം എന്ന തത്വത്തില്‍ നിന്നും പിന്‍മാറി ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കെ.റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതോടെ നിരന്തരമായ പ്രകൃതിക്ഷോഭത്തിനും, കഷ്ടനഷ്ടങ്ങള്‍ക്കും പാരിസ്ഥിതികാഘാതത്തിനും കേരളം സാക്ഷിയാകും. ഈ തകര്‍ച്ചക്ക് കാരണക്കാരായി ചരിത്രം വിധിയെഴുതാതിരിക്കാന്‍ ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാരിന് മാന്യമായി പിന്മാറാനുള്ള ഏറ്റവും ഉചിതമായ സമയം ‘ഒരേ ഒരു ഭൂമി’ എന്ന മുദ്രാവാക്യവുമായി ലോക പരിസ്ഥിതി ദിനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരമാണെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്രവേദി പ്രസിഡന്റ് ഡോ.വി.ഉണ്ണികൃഷ്ണന്‍ നായര്‍ ജനറല്‍ സെക്രട്ടറി അഡ്വ.മരുതംകുഴി സതീഷ്‌കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ബി.സി.ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്ത് 101 കേന്ദ്രങ്ങളില്‍ ശാസ്ത്രവേദി സംഘടിപ്പിക്കുന്ന ഈ വിഷയത്തിലുള്ള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനമായിരുന്ന പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചത്.

അഡ്വ.മരുതംകുഴി സതീഷ്‌കുമാര്‍
ജനറല്‍ സെക്രട്ടറി

Author