വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് റെജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

Spread the love

വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിയ പ്രതിനിധികൾ റീജിയനു ശക്തി പകർന്നതായി, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പിന്റോ കണ്ണമ്പള്ളി, എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ശാന്താ പിള്ളൈ, സൂസമ്മ ആൻഡ്രൂസ്, ചാക്കോ കോയിക്കലേത്, സന്തോഷ് പുനലൂർ, ഉഷ ജോർജ്, താരാ സാജൻ, മാലിനി നായർ, അനീഷ്, ജെയിംസ്, സ്റ്റാൻലി, ജിനു തര്യൻ, ഡോക്ടർ എലിസബേത് മാമൻ മുതലായ റീജിയൻ ഭാരവാഹികൾ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂഫായർ കേന്ദ്രമാക്കി ഗ്ലോബൽ കോൺഫെറൻസ് കമ്മിറ്റിയുടെ ഓഫീസ് തുറന്നു തുടർച്ചയായി പ്രവർത്തിച്ചു വരുന്നതായി കോൺഫറൻസ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ തിരുവത്, ജനറൽ കൺവീനർ എബ്രഹാം സാമുവേൽ എന്നിവർ സംയുക്തമായി അറിയിച്ചു. ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ഈ വരുന്ന ജൂൺ 23 മുതൽ 26 വരെ അരങ്ങേറുന്ന ഗ്ലോബൽ കോൺഫെറൻസ് വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും പി. സി. മാത്യുവും പറഞ്ഞു.

അകാലത്തിൽ പൊഴിഞ്ഞ വേൾഡ് മലയാളി കൗൺസിൽ താരമായിരുന്ന മുൻ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിമിന്റെ നാമത്തിലുള്ള നാഗരിയിലാണ് പരിപാടികൾ അരങ്ങേറുക. ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി, കോമേഴ്‌സ് ആൻഡ് ടൂറിസം രക്ഷാധികാരിത്വം നൽകുന്ന ഗ്ലോബൽ കോൺഫെറൻസ് ലോക മലയാളികൾക്ക് തന്നെ അഭിമാനിക്കാവുന്നതാണെന്നു ജനറൽ കൺവീനർ എബ്രഹാം സാമുവേൽ പ്രതികരിച്ചു.

മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും ഗ്ലോബൽ വൈസ് പ്രെസിഡന്റുമായിരുന്ന ഡോക്ടർ ചെറിയാൻ, മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പറും വേൾഡ് മലയാളി കൗൺസിലിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച ശ്രീ ദേവരാജൻ, മുതലായ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വിശാല കമ്മിറ്റി തന്നെ പ്രവർത്തിച്ചു വരുന്നതായി പി. സി. മാത്യു പറഞ്ഞു.

ഇരുപതു വർഷത്തോളം ബഹറിനിൽ താമസിക്കുകയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പറും സ്പോർട്സ്ഗ്ലോ സബ്‌കമ്മിറ്റി ചെയർമാനും ആയിരുന്ന ശ്രീ പി. സി. മാത്യു തന്റെ സുഹൃത് വലയത്തെ കാണുവാൻ തിടുക്കമായി എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പ്രതികരിച്ചു.

ഗ്ലോബൽ ചെയർ പേഴ്സൺ ഡോക്ടർ വിജയലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് പ്രസിഡന്റ് ശ്രീ ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ് എന്നിവർ ഹാജിക്ക ഇല്ലാത്ത ഗ്ലോബൽ കോണ്ഫറന്സിനു മാറ്റു കൂട്ടുവാൻ എല്ലാ റീജിയനുകളും പ്രൊവിൻസുകളും ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഫോട്ടോ: വലത്തുനിന്നും: പി. സി. മാത്യു, ഗോപാല പിള്ള, സുധിർ നമ്പിയാർ, ടിജോ കുരിയൻ, സോമോൻ സക്കറിയ, സ്റ്റാൻലി തോമസ് ബിജു കൂടത്തിൽ, മാത്യു മുണ്ടക്കൽ, റോയ് മാത്യു, പിന്റോ കണ്ണമ്പളളി.

Report : പി. സി. മാത്യു

Author