ഊരുകളിലെത്തി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്ത് കലക്ടര്‍

കുളത്തൂപ്പുഴയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ് ലഭ്യമാക്കി ജില്ലാ കലക്ടര്‍ അഫ്‌സനാ പാര്‍വീണ്‍. ചെറുകര വാര്‍ഡിലെ രണ്ട് ഊരുകളില്‍ നേരിട്ടെത്തിയാണ് കലക്ടര്‍ തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തത്. കുടുംബങ്ങള്‍ക്കും ഉപകുടുംബങ്ങള്‍ക്കുമുള്‍പ്പടെ 13 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ചെറുകര വാര്‍ഡില്‍ രണ്ട് ഊരുകളിലായി 210 കുടുംബങ്ങളാണുള്ളത്. ഇതില്‍ 193 കുടുംബങ്ങള്‍ക്ക് നിലവില്‍ തൊഴില്‍ കാര്‍ഡ് ഉള്ളവരാണ്. പുതിയതായി 13 പേര്‍ക്കാണ് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കിയത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ പഞ്ചായത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതിവിലയിരുത്താന്‍ വിവിധ തൊഴിലിടങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളോട് അവരുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിഞ്ഞു. സന്ദര്‍ശന വേളയില്‍ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

Leave Comment