വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

കോര്‍പ്പറേഷനിലെ ‘ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം’ പദ്ധതിയുടെ ഭാഗമായി ശക്തികുളങ്ങര സോണില്‍ ഉള്‍പ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 54, 55 ഡിവിഷനുകളിലെ ഗുണക്താക്കള്‍ക്കുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു.
വയോജന ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും വയോജനങ്ങള്‍ക്കുള്ള പൂരക-പോഷക കിറ്റടക്കമുള്ള സേവനങ്ങള്‍ അര്‍ഹതപ്പെട്ട കൂടുതല്‍ പേര്‍ക്ക് നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായിരുന്നു.
ഒരുകോടി നാല്‍പ്പത്തിയെഴ് ലക്ഷം രൂപയാണ് പദ്ധതി തുക. വിവിധ കോര്‍പ്പറേഷന്‍ സോണുകളിലായി 3000 കട്ടിലുകളാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതകുമാരി, എസ്.ജയന്‍, വിവിധ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ എന്നിവർ പങ്കെടുത്തു.

Leave Comment