ഒറ്റദിവസം 165 വെർട്ടസുകൾ വിറ്റ് ഗ്രൂപ്പ് ലാൻഡ്‌മാർക്

കൊച്ചി: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന്റെ ഏറ്റവും പുതിയ മിഡ് സൈസ്ഡ് സെഡാനായ വെർട്ടസ് ഒറ്റ ദിവസം 165 യൂനിറ്റുകൾ വിറ്റഴിച്ച് ഗുജറാത്തിലെ ഡീലർമാരായ ഗ്രൂപ്പ് ലാൻഡ്‌മാർക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും (ഐബിആർ) ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും (എബിആർ) ഇടം നേടി. സംസ്ഥാനത്തുടനീളമുള്ള ഷോറൂമുകളിലൂടെയാണ് ഗ്രൂപ്പ് ലാൻഡ്മാർക്ക് ഇത്രയധികം കാറുകൾ വിൽപ്പന നടത്തിയത്. മേയിലാണ് ഫോക്‌സ്‌വാഗൺ

വെർട്ടസ് എന്ന ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. ഐബിആർ, എബിആർ പ്രതിനിധികളിൽ നിന്ന് ഗ്രൂപ്പ് ലാൻഡ്‌മാർക് മാനേജിംഗ് ഡയറക്ടർ ഗരിമ മിശ്രയ് സാക്ഷ്യപത്രം സ്വീകരിച്ചു. വെർട്ടസിന്റെ ജനപ്രീതിയാണ് ഈ ഒരു നേട്ടത്തിലേക്ക് കമ്പനിയെ എത്തിച്ചതെന്ന് ഗ്രൂപ്പ് ലാൻഡ്‌മാർക്ക് ചെയർമാൻ സഞ്ജയ് താക്കർ പറഞ്ഞു. ഗ്രൂപ്പ് ലാൻഡ്‌മാർക്കിൻറെ വിൽപ്പനയിലും വിൽപ്പനാനന്തര സേവനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസ്യതയുടെ അംഗീകാരമാണ് പുതിയ റെക്കോർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ രൂപകല്പനയിൽ പുറത്തിറങ്ങിയ വെർട്ടസിന്റെ 95 ശതമാനം നിർമാണവും ഇന്ത്യയിലാണ്. രാജ്യത്തെ പ്രീമിയം മിഡ്‌സൈസ് സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണിത്. രണ്ട് ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്.

Report :

Ajith V Raveendran  (Account Executive )

CONCEPT PUBLIC RELATIONS

Leave Comment