ഐഎംഎ സ്റ്റുഡന്റ്സ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ച്ചിയില്‍ നടന്നു

Spread the love

കൊച്ചി: ബിസിനസിലെ സാമ്പത്തിക പ്രൊഫണലുകളുടേയും അക്കൗണ്ടന്റുമാരുടേയും കൂട്ടായ്മയായ ഐഎംഎ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ്) സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടന്നു. നിങ്ങളുടെ ഭാവിയുടെ പുനര്‍വിഭാവനം, പുനര്‍വിചിന്തനം, പുനര്‍നിര്‍മാണം എന്നതായിരുന്നു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് പ്രമേയം. ഫിനാന്‍സ്, അക്കൗണ്ടിംഗ് പ്രൊഫഷനുകളില്‍ തങ്ങളുടെ കരിയര്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സില്‍ ഒത്തുചേര്‍ന്നു. ഇന്ന് വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ പ്രൊഫഷണല്‍ തൊഴിലുകളുടെ മുതല്‍ക്കൂട്ടാണെന്നും വരാനിരിക്കുന്ന കാര്യങ്ങള്‍ക്കായി അവരെ ശാക്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐഎംഎയിലെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹനാദി ഖലൈഫ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് പുതുതലമുറയിലുള്ള റിക്രൂട്ടര്‍മാര്‍ ഈ പാതയില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രതിഭകളെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഏതുതരം വൈദഗ്ധ്യം തേടുന്നു എന്നതിനെക്കുറിച്ചുമായിരുന്നു പാനല്‍ പ്രധാനമായും ചര്‍ച്ച ചെയ്‌തെന്ന് ഐഎസ്ഡിസി സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. വിവിധ മാര്‍ഗങ്ങളിലൂടെ കമ്പനികള്‍ സിഎഫ്ഒ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമായ നൈപുണ്യം നേടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തെന്ന് മൈല്‍സ് എജ്യുക്കേഷന്‍ സീനിയര്‍ മാനേജര്‍ ഉത്തം പൈ പറഞ്ഞു.

ഇന്ത്യയിലെ 30 കോളേജുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 300 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. യുവാക്കളായ വിദ്യാര്‍ഥികള്‍ക്കും ഭാവി പ്രൊഫഷണലുകള്‍ക്കും തൊഴില്‍ മേഖലയിലെ ട്രെന്‍ഡുകളും വിജയകരമായ കരിയര്‍ ആരംഭിക്കുന്നതിന് ആവശ്യമായ കഴിവുകളും മനസിലാക്കിക്കൊടുക്കുന്ന രീതിയിലായിരുന്നു ഐഎംഎ സംഘടിപ്പിച്ച പരിപാടി.

അക്കൗണ്ടിംഗിലും ഫിനാന്‍സിംഗിലും എങ്ങനെ മികച്ച പുരോഗതി കൈവരിക്കാമെന്ന് പഠിക്കാനും നെറ്റ് വര്‍ക്ക് ചെയ്യാനും കണക്ട് ചെയ്യാനുമുള്ള മികച്ച അവസരമൊരുക്കുകയായിരുന്നു ഈ പരിപാടിയില്‍. അക്കൗണ്ടിംഗ്, ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ചും അവര്‍ക്ക് ബിസിനസ്സ് മിടുക്ക്, നേതൃത്വം, പ്രവചനം, ആശയവിനിമയം, മാനേജ്മെന്റ്, പുതിയ സാങ്കേതികവിദ്യ തുടങ്ങിയവയില്‍ എങ്ങനെ വൈദഗധ്യം നേടാമെന്നും ചര്‍ച്ച ചെയ്തു.
ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, ചാണക്യ ബിസിനസ് സ്‌കൂള്‍ (സ്വര്‍ണ്ണ സ്പോണ്‍സര്‍മാര്‍) എന്നിവയ്ക്കൊപ്പം ഐഎസ്ഡിസി, മൈല്‍സ് എഡ്യൂക്കേഷന്‍ (പ്ലാറ്റിനം സ്പോണ്‍സര്‍മാര്‍) എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

accuratemedia cochin

Author