അത്മോപദേശശതകം പുന:പ്രസിദ്ധീകരിക്കുന്നു

2.5 ലക്ഷം രൂപയുടെ കേന്ദ്ര സഹായം

നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ പുസ്തകം ‘അത്മോപദേശശതകം’ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പുന:പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. ഇതിനായി കേന്ദ്ര സംസ്കൃത സർവ്വകലാശാല 2.5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായി സർവ്വകലാശാലയുടെ സംസ്കൃത പ്രചാരണ വിഭാഗം സമർപ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്കൃത പ്രചാരണ പദ്ധതിയുടെ ഇടുക്കി ജില്ല കോ-ഓർ‍ഡിനേറ്ററും സംസ്കൃതം വേദാന്ത വിഭാഗം പ്രൊഫസറുമായ ഡോ. എസ്. ഷീബയാണ് പ്രസ്തുത പദ്ധതി സമർപ്പിച്ചത്.

JALEESH PETER
Public Relations Officer
Sree Sankaracharya University of Sanskrit,
Kalady – 683 574. 
Ph.: 9447123075

 

Leave Comment