പുസ്തകോത്സവം സെപ്റ്റംബർ 17,18,19 തീയ്യതികളിൽ കാഞ്ഞങ്ങാട്

കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം സപ്തംബർ 17,18,19 തീയതികളിൽ കാഞ്ഞങ്ങാട്ട് നടത്തും. കേരളത്തിലെ 80 ഓളം പ്രസാധകർ അണിനിരക്കുന്ന പുസ്തകോത്സവത്തിൽ ഏറ്റവും അവസാനമായി പുറത്തിറങ്ങിയവ ഉൾപ്പെടെ പുസ്തകങ്ങളുടെ വൻശേഖരം മേളയെ മിഴിവുറ്റതാക്കും. കലാ സാഹിത്യ മേഖലകളിലെ പ്രമുഖർ സംബന്ധിക്കുന്ന കലാസാംസ്കാരിക പരിപാടികൾ, പുസ്തക പ്രകാശനം, പ്രഭാഷണങ്ങൾ, ഗ്രന്ഥശാലാ പ്രവർത്തക സംഗമം, ലൈബ്രേറിയൻമാരുടെ ഒത്തുചേരൽ, സംവാദങ്ങൾ, കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങിയവ മേളയെ സമ്പന്നമാക്കും. ജില്ലയിലെ 440 ഓളം ഗ്രന്ഥശാലകൾക്കും പൊതുജനങ്ങൾക്കും വിലക്കിഴിവോടെ പുസ്തകങ്ങൾ ലഭിക്കാനുള്ള സുവർണാവസരമാകും പുസ്തകോത്സവമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ. പി പ്രഭാകരനും അറിയിച്ചു.

Leave Comment