
കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രതാപവര്‍മ്മ തമ്പാന്റെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു. കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്ന വന്ന അദ്ദേഹം തന്റെതായ പ്രവര്‍ത്തനശൈലി കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ്. മികച്ച സംഘാടകന്‍ കൂടിയായ തമ്പാന്‍ ആരുടെ മുന്നിലും തന്റെതായ അഭിപ്രായം തുറന്ന് പറയാന്‍ മടികാട്ടിയിട്ടില്ല. പ്രതാപവര്‍മ്മ തമ്പാന്റെ ദേഹവിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
Leave Comment