പ്രതാപവര്‍മ്മ തമ്പാന്റെ നിര്യാണത്തില്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായിരുന്ന ഡോ. പ്രതാപവര്‍മ്മ തമ്പാന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.

കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു തമ്പാന്‍. കെഎസ് യു സംഘടനയെ കൊല്ലം ജില്ലയില്‍ ശക്തിപ്പെടുത്തുന്നതില്‍ തമ്പാന്റെ പങ്ക് വളരെ വലുതാണ്.കൊല്ലം ഡിസിസി പ്രസിഡന്റ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പരന്ന വായനയും അഗാതമായ അറിവും ഉണ്ടായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു പ്രതാപവര്‍മ്മ തമ്പാന്‍.തനിക്ക് അദ്ദേഹവുമായി ദീര്‍ഘകാലത്തെ സുഹൃത്ത് ബന്ധമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലാണ് അവസാനമായി അദ്ദേഹത്തെ നേരില്‍ കണ്ടത്. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.പ്രതാവര്‍മ്മ തമ്പാന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ഹസ്സന്‍ പറഞ്ഞു

Leave Comment