പുരാതന കുടുംബം,വെളുത്ത നിറം ,നല്ല സ്ത്രീധനം ……. അങ്ങനെപോകുന്നു വിവാഹ കമ്പോളത്തിലെ പരസ്യങ്ങൾ. പത്തിൽ ആറ് പൊരുത്തം നോക്കുന്ന നല്ല നസ്രാണികൾ എന്നാൽ എത്ര കൂട്ടി കഴിച്ചിട്ടും എവിടെയൊക്കെയോ താളം പിഴയ്ക്കുന്നു. ഹൗസ് വൈഫ് നിന്നും വർക്കിംഗ് വൈഫ് ആയി എന്ന് ഉൾക്കൊള്ളാനുള്ള വൈമനസ്യം. കോഴിയാണോ കോഴി മുട്ടയാണോ ആദ്യം വന്നത് എന്ന തർക്കം ! മനോഹരമായ വിവാഹ ചടങ്ങ് നടത്തി യാത്ര പടിയും ചടങ്ങ് കൂലിയും കൈപ്പറ്റിയ പുരോഹിതൻ , പണ്ട് പീലാത്തോസ് കൈ കഴുകിയമാതിരി കൂളായിട്ട് സ്കൂട്ട് ചെയ്യും.
കഴിഞ്ഞ മാസം നാട്ടിൽ വന്നു പോയിരുന്നു. മൂന്ന് കല്യാണം കൂടുവാൻ അവസരം കിട്ടി. വിഭവസമൃദ്ധമായ സദ്യക്കിടയിൽ വധൂവരന്മാരുടെ കൂട്ടരേ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ , അവരുടെ വിദ്യാഭ്യാസ യോഗ്യതയും വർക്ക് ചെയ്തിരുന്ന കമ്പനിയുടെയോ അല്ലെങ്കിൽ ആ സ്ഥാപനത്തെയോ പേരും ആത്മാഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് സ്റ്റേജിലേക്ക് വിളിക്കുന്നത്. അപ്പോൾ ഒരു കാര്യം എനിക്ക് വ്യക്തമായി, വിവാഹം സ്വർഗ്ഗത്തിൽ അല്ല നടക്കുന്നത് , ടെക്നോപാർക്കിൽ ആണ്.

എബ്രഹാം ഗ്രഹാംബെൽ കണ്ടുപിടിച്ച ടെലിഫോൺ , മാർട്ടിൻ കൂപ്പർ ഡെവലപ്പ് ചെയ്ത് മൊബൈൽഫോണിൽ എത്തിയപ്പോൾ ലോകം തന്നെ മാറിമറിഞ്ഞു എന്ന സത്യം നാം ഉൾക്കൊണ്ട മതിയാകൂ. ഇന്നലെ മേനോൻ “അരികെ “എന്ന ഒരു ആപ്പും അതിൻറെ പരസ്യവും വാട്സാപ്പിലൂടെ അയച്ചുതന്നു. പരസ്യം പിന്നീട് ട്രോള് ചെയ്ത നശിപ്പിച്ചിട്ടുണ്ട്. എന്നാലും നിങ്ങളുടെ ജീവിതപങ്കാളിയെ , പരസ്പരം മനസ്സിലാക്കി കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള , ഒരു പ്ലാറ്റ്ഫോം. ന്യൂജൻ ടീം ‘അരികെ” ഭാവുകങ്ങൾ നേരുന്നു. ഈ പുരാതന ക്രിസ്ത്യാനി എന്ന് പറഞ്ഞ പോലെ, പുരാതന മാട്രിമോണിയൽ സൈറ്റ് കാലഹരണപ്പെട്ടു എന്നതിൻറെ തെളിവ്. PS. അമേരിക്കയിലെ ദാസിയുടെ മകൻ പറ്റിയ ആലോചന ഈ സൈറ്റിൽ കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് മുൻകൂറായി അറിയിക്കുകയും ചെയ്യുന്നു.

Leave Comment