ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ ; സ്വാതന്ത്ര്യദിനാഘോഷവും മുന്‍ സൈനികരെ ആദരിക്കലും

ഹൂസ്റ്റണ്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാതൃരാജ്യത്തിന്റെ കര – നാവിക – വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റണ്‍ നിവാസികളായ സൈനികരെ ആദരിക്കുന്നു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 – മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങു നടത്തപ്പെടുന്നത്.

ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 5.30 നു മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ ( 2437, എങ 1092 ഞറ, ങശീൈൗൃശ ഇശ്യേ, ഠത 77489) വച്ച് നടക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും.

മലയാളികളുടെ അഭിമാനവും ആദരണീയരുമായ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും.

ഒഐസിസി യൂഎസ്എ ദേശീയ നേതാക്കളായ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി എന്നിവരും പങ്കെടുത്ത് ആശംസകള്‍ അറിയിക്കും. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളോടൊപ്പം ഹൂസ്റ്റണില്‍ നിന്നുള്ള സതേണ്‍ റീജിയണല്‍ ഭാരവാഹികളും സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഇന്ത്യയുടെ കര – നാവിക – വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റണ്‍ നിവാസികളായ മുന്‍ സൈനികര്‍ ഓഗസ്റ്റ് 10 (ബുധന്‍) നു മുമ്പായി ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

അന്നേ ദിവസം 4 മണിക്ക് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രവര്‍ത്തക സമിതി യോഗവും ഉണ്ടായിരിക്കും. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്‌നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, വാവച്ചന്‍ മത്തായി (പ്രസിഡണ്ട്) – 832 468 3322 എസ്, ജോജി ജോസഫ് (ജനറല്‍ സെക്രട്ടറി) – 713 515 8432, തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി- ട്രഷറര്‍) -281 701 3220 , ബിനോയ് ലൂക്കോസ് തത്തംകുളം (കോര്‍ഡിനേറ്റര്‍) – 804 200 9511

പി പി ചെറിയാന്‍ (ഒ ഐ സി സി യു എസ് എ നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Leave Comment