ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ചാന്‍സിലര്‍ പദവിയില്‍ നിയന്ത്രണം കൊണ്ട് വരാനുള്ള ബില്ലുകള്‍ കൊണ്ട് വരുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്നു രമേശ് ചെന്നിത്തല

Spread the love

തിരു:ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ചാന്‍സിലര്‍ പദവിയില്‍നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ബില്ലിനുപിന്നില്‍ ഗൂഢലക്ഷ്യമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇരുബില്ലുകളുംകൊണ്ടു വരുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം.
ലോകായുക്ത ബില്‍ പാസ്സായാല്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഒരഴിമതിയുo വെളിച്ചം കാണില്ല .മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇപ്പോള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന അഴിമതി ക്കേസുകളുടെ പ്രസക്തി തന്നെയില്ലാതാകും. ഇതു തന്നെയാണു പിണറായിയുടെയും ലക്ഷ്യം . അഴിമതിക്കെതിരായ സി പി എമ്മിന്റെ കവലപ്രസംഗം പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ഇതോടെ ബോധ്യമായി. സര്‍വ്വകലാശാല പൂര്‍ണ്ണമായും തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണു ഗവര്‍ണ്ണര്‍ ചാന്‍സിലര്‍ പദവിയില്‍ നിയന്ത്രണള്‍ കൊണ്ട് വരുന്നത്. വൈസ് ചാന്‍സിലറെ നിയമിക്കുന്നതിനു സര്‍ക്കാരിനു കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണിത്. ഈ ബില്ല് സര്‍വ്വകലാശാലകളുടെ സ്വയംഭരണ അവകാശം പൂര്‍ണ്ണമായും ഇല്ലാതാക്കും. ഇപ്പോള്‍ത്തന്നെ സെനറ്റും സിന്‍ഡിക്കേറ്റും പൂര്‍ണ്ണമായി ഇടത്പക്ഷത്തിന്റെ കൈയിലാണ്. സ്വന്തക്കാരെയും ബന്ധുക്കളെയും മാനദണ്ഡം മറികടന്നു തിരുകിക്കയറ്റിയത് നാം കണ്ടതാണ്. ഇതിനിടയിലാണു ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണറുടെ അധികാരം കവരുന്ന ബില്‍ കൊണ്ടുവരുന്നത്. ഇത് രണ്ടും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല .നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കി അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കുന്ന രണ്ട് ബില്ലുകളും പിന്‍വലിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Author