ലോകായുക്ത ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപി ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പ് അറിയച്ചതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും. ലോകായുക്ത ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് ശരിവെയ്ക്കുന്നതാണ് സിപി ഐ മന്ത്രിമാരുടെ നടപടി. ഈ വിഷയത്തില്‍ സിപിഐ നിലപാട് സ്വാഗതാര്‍ഹമാണ്. മന്ത്രിസഭയിലെയും ഇടതുമുന്നണിയിലെയും രണ്ടാമത്തെ കക്ഷിയായ സിപി ഐ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹര്യത്തില്‍ ലോകായുക്ത ഭേദഗതി ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാട്ടണം. മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചിട്ടും അത് അംഗീകരിക്കാതെ ഏകപക്ഷീയ നിലപാടുമായി സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നോട്ട് പോയാല്‍ രാഷ്ട്രീയപരമായി എന്തു നിലപാട് സിപി ഐ സ്വീകരിക്കുമെന്നത് അവരുടെ നേതൃത്വം തീരുമാനിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Leave Comment