കൊച്ചി: നാരുകളാല്‍ സമ്പുഷ്ടമായ പുതിയ മള്‍ട്ടിഗ്രെയ്ന്‍ ഓട്‌സുമായി ക്വാക്കര്‍ വിപണിയില്‍. ഓട്‌സിനൊപ്പം ഗോതമ്പ്, ബാര്‍ളി, റാഗി, ഫ്‌ളാക്‌സ് സീഡ എന്നിവ അടങ്ങിയ പവര്‍ ഓഫ് ഫൈവ് എന്ന പുതിയ മള്‍ട്ടിഗ്രെയിന്‍ ഓട്‌സ് ക്വാക്കര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹന പ്രക്രിയക്ക് സഹായിക്കുന്നതും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുമാണ് പുതിയ ഉല്‍പ്പന്നം. പ്രഭാത ഭക്ഷണത്തില്‍ ക്വെയ്ക്കര്‍ ഓട്‌സ് ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യകരമായ ഒരു ദിവസം തുടങ്ങുന്നതിന് ഏറെ സഹായകരമാണ്. നാരുകളാല്‍ സമ്പുഷ്ടവും പാചകം ചെയ്യാന്‍ എളുപ്പമുള്ളതുമായ പുതിയ ഉല്‍പ്പന്നം കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് അസോസിയേറ്റ് ഡയറക്ടറും ക്വാക്കര്‍ പോര്‍ട്ട് ഫോളിയോ കാറ്റഗറി ഹെഡും ആയ സോനം ബിക്രം വിജ് പറഞ്ഞു. രുചിയില്‍ വിട്ടുവീഴ്ചയില്ലാതെ മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് മള്‍ട്ടിഗ്രെയിന്‍ ഓട്‌സിന്റെ പ്രത്യേകത. 300 ഗ്രാമിന് 89 രൂപയും 600 ഗ്രാമിന് 175 രൂപയും വില വരുന്ന ഉല്‍പ്പന്നം പ്രമുഖ റീട്ടെയില്‍ ഷോപ്പുകളിലും ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും ലഭ്യമാണ്.

Report : ATHIRA.V.AUGUSTINE

Leave Comment