ഫിഷറീസ് വകുപ്പ് നടത്തുന്ന ശുചിത്വസാഗരം സുന്ദര തീരം കാമ്പയിന്റെ ഭാഗമായി പള്ളിത്തോട് ചാപ്പക്കടവ് കടപ്പുറത്ത് കടലോര നടത്തം സംഘടിപ്പിച്ചു. ദലീമ ജോജോ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വലിച്ചെറിയുന്ന മാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയെ അടക്കം താളംതെറ്റിക്കുന്ന സാഹചര്യത്തിൽ പദ്ധതി ഏറെ പ്രസക്തമാണെന്ന് എം.എല്‍.എ പറഞ്ഞു.
കാമ്പയിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. സെപ്റ്റംബര്‍ 18ന് സംസ്ഥാന വ്യാപകമായി കടല്‍ മാലിന്യങ്ങള്‍ ശേഖരിക്കും.

Leave Comment