സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി.

മന്റെക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ഒഐസിസി യുഎസ്എ നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു.

പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വന്നു ചേർന്ന ഏവരെയും അനിൽ ജോസഫ് സ്വാഗതം ചെയ്തു. തുടർന്ന് ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി പ്റ്ററിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു.

ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്നു കൊണ്ടിരിക്കുന്ന, കെപിസിസി യുടെ നേർട്ടുള്ള നിയന്ത്രണത്തിലുള്ള ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾക്കു ഊർജം പകരുവാൻ ചാപ്റ്ററിനു കഴിയട്ടെയെന്നു അദ്ദേഹം ആശംസിച്ചു.

ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ തോമസ് പട്ടർമഡ്, ബിനോയ് ജോർജ്, ട്രഷറർ സജി ജോർജ്‌ എന്നിവരും ആശംസകൾ അർപ്പിച്ചു.

ഒഐസിസിയുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് ചെയർമാൻ ജോബി ജോർജ് എന്നിവർ മറ്റു നഗരങ്ങളിൽ നിന്നും ടെലിഫോണിൽ കൂടി സമ്മേളന മദ്ധ്യേ ആശംസകൾ അറിയിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയ്ക്ക്

സ്വാതന്ത്ര്യം ലഭിക്കുവാൻ പോരാടിയ, ജയിൽ വരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളെയും സമര പോരാട്ടങ്ങളിൽ ജീവൻ വെടിഞ്ഞ പോരാളികളെയും ഇത്തരണത്തിൽ സ്മരിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ഒഐസിസി യുഎസ്എ യുടെ വളർച്ചയിൽ സാൻഫ്രാൻസിസ്‌കോ ചാപ്റ്റർ ഒരു പുതിയ ഉണർവും ഊർജവും നല്കുന്നുവെന്നും ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ദേശീയ ഭാരവാഹികൾ പറഞ്ഞു.

സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ ഭാരവാഹികൾ:

പ്രസിഡണ്ട് : അനിൽ ജോസഫ് മാത്യു , ജനറൽ സെക്രട്ടറി ജോമോൻ ജോസ്,
ട്രഷറർ സജി ജോർജ്‌ കണ്ണോത്ത്‌കുടി

വൈസ് പ്രസിഡന്റുമാർ : ബിനോയ് ജോർജ്‌, തോമസ് പട്ടർമഡ്

സെക്രട്ടറി: ജോഷ് കോശി ജോയിന്റ് ട്രഷറർ : റെനി അലക്സാണ്ടർ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോർജ് (രാജു) ,ഡോ.മോൻസി സ്കറിയ, മനു പെരിഞ്ഞേലിൽ, ക്ളീറ്റസ് മഞ്ഞൂരാൻ, റഞ്ജി തോമസ് മുപ്പതിയിൽ, ഇ.ജി. ജോയ്, റോയ് എബ്രഹാം,ബിനേഷ് വർഗീസ്,തോമസ് വര്ഗീസ് (രാജൻ)

സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ ടോം തരകനും വെസ്റ്റേൺ റീജിയൻ സെക്രട്ടറിയായ സജി ചേന്നോത്ത് ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

സമ്മേളനത്തിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി ജോമോൻ ജോസ് നന്ദി പ്രകാശിപ്പിച്ചു.

സമ്മേളത്തിനു ശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

 

റിപ്പോർട്ട് : ജീമോൻ റാന്നി

 

Leave Comment