കണ്ണൂർ മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ആകെ 35 ഒഴിവുകൾ. ദിവസ വേതനം 675 രൂപ. വിവിധ തസ്തികകളിലെ ഒഴിവുകൾ: കുക്ക്-11, ബാർബർ-അഞ്ച്, ധോബി-10, വാട്ടർ കാരിയർ നാല്, സ്വീപ്പർ-അഞ്ച്.
മുൻപരിചയം ഉള്ളവർ ആഗസ്റ്റ് 20ന് ശനിയാഴ്ച രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് കമാൻഡൻറ് എം ഹേമലത അറിയിച്ചു.

Leave Comment