2021 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായ 30 വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് 22ന് വൈകിട്ട് 3.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.

ബിന്ദു അധ്യക്ഷത വഹിക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, സിവിൽ സർവീസ് അക്കാഡമി ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവർ പങ്കെടുക്കും.

Leave Comment