മാറ്റത്തിന്റെ ശംഖൊലിയുമായി തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൌൺസിൽ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്

Spread the love

ന്യൂയോർക്ക്: ഫോമാ ഓരോ വർഷവും മുന്നോട്ടുള്ള വളർച്ചയുടെ പാതയിലാണ്. ഫോമായുടെ വളർച്ച നേരായ പാതയിലൂടെ നയിക്കണമെങ്കിൽ ആല്മാർഥതയും അർപ്പണ ബോധവുമുള്ള നേതൃത്വം ആവശ്യമാണ്. ഒരു സംഘടനയുടെ ശരിയായ പുരോഗമനത്തിനു നല്ലൊരു ഉപദേശക സമിതിയുടെ പങ്കു വളരെ വലുതാണ്. ഉപദേശക സമിതി അംഗങ്ങൾക്ക് സംഘടനയുടെ പുരോഗതിക്കു നല്ല ഉപദേശം നൽകാൻ പ്രാപ്തി നൽകുന്നതു അവരുടെ പ്രവർത്തന പാരമ്പര്യമാണ്. അത്തരം പ്രവർത്തന പാരമ്പര്യം കൈമുതലായുള്ള വ്യക്തിയാണ് ഫോമാ ദേശീയ ഉപദേശക കൗൺസിൽ (National Advisory Council) ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന തോമസ് കെ. ഈപ്പൻ (സാബു).

2018 -20 കാലയളവിൽ ഫോമായുടെ സൗത്ത് – ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായും (RVP), 2016-18-ൽ ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ് ആയിരുന്ന കാലത്തു ഫോമാ കൺവെൻഷൻ റീജിയണൽ ചെയർമാനായും, നിലവിൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് കമ്മറ്റി അംഗമായും സേവനം അനുഷ്ടിച്ച് അനുഭവ സമ്പത്തുള്ള തോമസ് നല്ലൊരു സംഘാടകൻ കൂടിയാണ്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസ്സോസ്സിയേഷൻ (GAMA) പ്രസിഡന്റ് ആയി മൂന്നു തവണ സേവനം അനുഷ്ടിച്ച തോമസ് ഇപ്പോൾ “ഗാമ” -യുടെ ട്രസ്റ്റീ ബോർഡ് അംഗമാണ്. ഏതു സ്ഥാനം വഹിച്ചാലും അതിനോടുള്ള ആല്മാർഥതയും അർപ്പണവും തോമസിന്റെ പ്രത്യേകതയാണ്.

ഫോമായുടെ അടുത്ത ഇരുപത്തഞ്ചു വർഷത്തേക്കുള്ള വളർച്ച മുന്നിൽ കണ്ടുകൊണ്ട് യുവ നേതൃത്വത്തെ മുൻ നിരയിലേക്ക് കൊണ്ടുവരുവാനും പുതു തലമുറയ്ക്ക് സംഘടനയെ മുൻപോട്ടു നയിക്കുവാനുള്ള ഉപദേശങ്ങൾ നൽകുവാനുമാണ് തോമസിന്റെ മുന്നിലുള്ള പദ്ധതികൾ. അതിനായി ഉപദേശക Picture3

സമിതിയുടെ പങ്ക് വലുതാണ്. സംഘടനയിലെ യുവാക്കൾക്ക് താക്കോൽ സ്ഥാനങ്ങളിലേക്ക് വരുന്നതിനുള്ള അവസരങ്ങൾ ഒരുക്കാൻ വിവിധ ആശയങ്ങളാണ് തന്റെ മനസ്സിലുള്ളത്. അത് സുഗമമായി സംഘടനയിൽ പ്രാവർത്തികം ആക്കണമെങ്കിൽ ഉപദേശക സമിതി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

അറ്റ്ലാന്റയിലെ മലങ്കര ഓർത്തോഡോക്സ് പള്ളിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള തോമസ് ഇപ്പോൾ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റിയാണ്. അറ്റ്ലാന്റയിലെ ഒരു ഐ.ടി. സ്ഥാപനത്തിൽ ഫിനാൻഷ്യൽ അഡ്വൈസർ ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തന ശൈലികൊണ്ട് സഹപ്രവർത്തകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തികൂടിയാണ്. തോമസ് കെ ഈപ്പന്റെ സേവനം ഫോമയുടെ ഭാവി പുരോഗതിക്കു ഒരു മുതൽക്കൂട്ടായിരിക്കും. ഫോമായുടെ എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും പിന്തുണയാൽ അത് സാധ്യമാകട്ടെ എന്ന് ആശിക്കുന്നു.

Report :  മാത്യുക്കുട്ടി ഈശോ

 

Author