തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ 26,000 വയല്‍ ആന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) ലഭ്യമായി. സി.ഡി.എല്‍. പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ലഭ്യമാക്കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുന്നതാണ്. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതല്‍ മൂന്നിരട്ടി വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അധികമായി വാക്‌സിന്‍ ശേഖരിക്കാനുള്ള നടപടികളാണ് കെ.എം.എസ്.സി.എല്‍ നടത്തുന്നത്. ലഭ്യമായ വാക്‌സില്‍ ആശുപത്രികളില്‍ വിതരണം ചെയ്തു വരുന്നു.

 

Leave Comment