ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം ഘട്ട ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറും വാക്യാർത്ഥ സദസ്സും ആഗസ്റ്റ് 24, 25 തീയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 24ന് സംഗീത വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതസപര്യയോടെ ആരംഭിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രൊഫ. എ. ജെ. പരമേശ്വരൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആമുഖ പ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. രാജി ബി. നായർ, ഡോ. ശ്രീകല എം. നായർ, ഡോ. വി. വസന്തകുമാരി, ഡോ. കെ. എ. രവീന്ദ്രൻ, ഡോ. കെ. യമുന, ഡോ. കെ രമാദേവി അമ്മ എന്നിവർ പ്രസംഗിക്കും. 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വാക്യാർത്ഥ സദസ്സിൽ സംസ്കൃത ശാക്തീകരണ വിഭാഗം ഓണററി ഡയറക്ടർ ഡോ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരിക്കും. ഡോ. കെ. ജി. കുമാരി, ഡോ. രേണുക കെ. ബി. ഡോ. എം. സത്യൻ, ഡോ. ടി. മിനി, ഡോ. കെ. ആർ. അംബിക, ഡോ. കെ. എം. സംഗമേശൻ, ഡോ. വി. ലിസി മാത്യു, ഡോ. എസ്. ഷീബ, ഡോ. ബാബു കെ., ഡോ. കെ. വി. അജിത് കുമുർ, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിക്കും. ഡോ. സി. എസ്. രാധാകൃഷണൻ, ഡോ. കെ. പി. ശ്രീദേവി, ഡോ. ശർദ നാരായണൻ, ഡോ. കല്പറ്റ നാരായണൻ, ഡോ. ജെ. എസ്. ആർ. പ്രസാദ്, ഡോ. രശ്മി ടി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന് വൈകിട്ട് അഞ്ചിന് കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ നിരുപമ എസ്. ചിരാത് അവതരിപ്പിക്കുന്ന കർണാട്ടിക് മ്യൂസിക് പ്രോഗ്രാം ഉണ്ടായിരിക്കും. ദേശീയ സെമിനാറിനോടനുബന്ധിച്ച് എൻഡോവ്മെന്റുകളുടെ വിതരണവും നടക്കും.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment