നഗരത്തിൽ കൂടുതൽ വെൻഡിംഗ് സ്ട്രീറ്റുകൾ പരിഗണനയിൽ
തിരുവനന്തപുരത്തെ വഴിയോര കച്ചവടക്കാരുടെ സ്വപ്നം സഫലമാകുന്നു. ആധുനികവും പൈതൃക തനിമയുള്ളതുമായ വെൻഡിംഗ് സ്ട്രീറ്റാണ് ഇവിടെ സജ്ജമായത്. 15 വർഷമായി മ്യൂസിയത്തിന് സമീപത്ത് ആർ.കെ.വി റോഡിൽ വഴിയോര കച്ചവടക്കാരുണ്ട്. ഇവരുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. 2.78 കോടി രൂപ ചെലവാക്കിയാണ് സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇവിടെ 44 കച്ചവടക്കാരെ പുനരധിവസിപ്പിക്കും.
വെൻഡിംഗ് സ്ട്രീറ്റിന് ചുറ്റും ലാൻഡ്‌സ്‌കേപ്പ്, കാൽ നടക്കാർക്കായി 7.5 മീറ്റർ വീതിയുള്ള ഫുഡ് പാത്ത്, പ്രീ ഫാബ്രിക്കേറ്റഡ് ഷോപ്പുകൾ, ഇരിപ്പിടം, കുടിവെള്ള കിയോസ്ക്ക്, മാലിന്യം വേർതിരിക്കാനുള്ള ബിൻ, കോമൺ വാഷ് ഏര്യ, പാർക്കിംഗ് ഏര്യ, ഇ ഓട്ടോ പാർക്കിംഗ് ഏര്യ, എൽ ഇ ഡി ഡിസ്പ്ലേ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ കൂടുതൽ വെൻഡിംഗ് സ്ട്രീറ്റുകൾ പരിഗണനയിലുണ്ട്.

Leave Comment