കേരളത്തെ പ്രതിനിധീകരിച്ച് ആനയും, അമ്പാരിയും, മുത്തുക്കുടകളുമായി അനേകം മലയാളികൾ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത് ജനശ്രദ്ധ നേടുകയുണ്ടായി. രണ്ടായിരത്തിൽ പരം ആളുകൾ പങ്കെടുത്ത ഈ മെഗാ പരിപാടിയിൽ കേരളത്തിന്റെ ആന വളരെ ആകർഷണീയമായിരുന്നു എന്നും , നല്ലൊരു ശതമാനം ആളുകളും ഗജവീരനോടൊത്തുനിന്ന് ഫോട്ടോ എടുക്കുവാൻ ഉത്സാഹം കാണിച്ചുഎന്നും സംഘാടകർ അഭിമാനപുരസരം അറിയിക്കുകയുണ്ടായി.

Picture

വളരെയധികം സമയം ചിലവഴിച്ച് ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത സാബു ചെമ്മലകുഴി, ഭാരൃ ആൻസി,തോമസ് കല്ലടാന്തിയിൽ, ജോർജ് ഇല്ലിക്കാട്ടിൽ, ജോ കൂവക്കാടൻ എന്നിവരെയും ഔട്ട്ഗോയിങ്ങ്‌ പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാൽ നന്ദി പറഞ്ഞു.

കേരളക്കരയെ പ്രതിനിധീകരിക്കുവാൻ അറ്റ്ലാന്റാ മലയാളി അസോസിയേഷനെ ക്ഷണിച്ചതിനും, പരിപാടി വൻ വിജയമാക്കാൻ അമ്മയോടൊപ്പം വന്ന എല്ലാ മലയാളികൾക്കും അമ്മയുടെ പുതിയ ഭരണ സമിതി അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Leave Comment