കോന്തത്ത് തറവാട്ടിലെ താളിയോല ഗ്രന്ഥശേഖരം സംസ്കൃത സർവ്വകലാശാലയ്ക്ക് കൈമാറി

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ താളിയോല ഹസ്തലിഖിത ശേഖരത്തിലേയ്ക്ക് കോന്തത്ത് തറവാട്ടുകാർ തങ്ങളുടെ അപൂർവ്വ താളിയോല ഗ്രന്ഥശേഖരം കൈമാറി. പാലക്കാട് ജില്ലയിലെ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടിൽ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന പുരാതനവും വിലമതിക്കാനാവാത്തതുമായ താളിയോല ഗ്രന്ഥശേഖരമാണ് സംസ്കൃത സർവ്വകലാശാലയ്ക്ക് കൈമാറിയത്. കാലടി മുഖ്യക്യാമ്പസിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സർവ്വകലാശാലയ്ക്ക് വേണ്ടി കോന്തത്ത് തറവാട്ട് പ്രതിനിധി സുകുമാര മേനോനിൽ നിന്നും ഗ്രന്ഥശേഖരം ഏറ്റുവാങ്ങി. ഈ താളിയോല ഗ്രന്ഥശേഖരം ഡിജിറ്റലാക്കി റെക്കോർഡ് ചെയ്ത് സംരക്ഷിക്കുമെന്നും ഇവയിലെ ഉളളടക്കം ഉപയോഗിച്ച് ഗവേഷണം, പ്രസിദ്ധീകരണം എന്നിങ്ങനെ അക്കാദമികവും പൊതുജന താല്പര്യപ്രദവുമായ രീതികളിൽ ഈ ഗ്രന്ഥശേഖരത്തെ സർവ്വകലാശാല ഉപയോഗിക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറ‍ഞ്ഞു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽ കുമാർ, ഡോ. കെ. വി. അജിത് കുമാർ, കോന്തത്ത് തറവാട്ടിൽ നിന്നുമെത്തിയ സുകുമാരമേനോൻ, ചന്ദ്രശേഖർ, മധുസൂദനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ താളിയോല ഹസ്തലിഖിത ശേഖരത്തിലേയ്ക്ക് പാലക്കാട് ജില്ലയിലെ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടുകാർ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന പുരാതനവും വിലമതിക്കാനാവാത്തതുമായ താളിയോല ഗ്രന്ഥശേഖരം കോന്തത്ത് തറവാട് പ്രതിനിധി സുകുമാരമേനോൻ സർവ്വകലാശാലയ്ക്ക് കൈമാറിയത് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഏറ്റുവാങ്ങുന്നു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽ കുമാർ, ഡോ. കെ. വി. അജിത് കുമാർ എന്നിവർ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author