ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യുവിന് ചിക്കാഗോയില്‍ സ്വീകരണം

Spread the love

ചിക്കാഗോ: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സ്റ്റീഫന്‍ മാത്യുവിന്, സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 8-ാം തീയതി വ്യാഴാഴ്ച രാത്രി 8 മണിക്ക് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു. തുടര്‍ച്ചയായി മൂന്നാംപ്രാവശ്യവും ഉഴവൂര്‍ കോളേജ് അലുമ്‌നീസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അദ്ധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിലേക്ക് ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, ക്‌നാനായ റിജീയന്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി തുടങ്ങിയവര്‍ പ്രസംഗിക്കും.

സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി, എം.ജി. യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് ഗൈഡ്, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ മേഖലകളിലെല്ലാം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതിനുശേഷമാണ് ഡോ. സ്റ്റീഫന്‍ മാത്യൂസ് പ്രിന്‍സിപ്പലായി ചുമതലയേറ്റത്.

സെന്റ് സ്റ്റീഫന്‍സിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും സുഹൃത്തുക്കളെയും കാണുന്നതിനും ഗതകാല സ്മരണകള്‍ അയവിറക്കുന്നതിനുമായി ലഭിക്കുന്ന ഈ അസുലഭനിമിഷത്തിലേക്ക് ഏവരുടെയും സാന്നിധ്യം ഉഴവൂര്‍ കോളേജ് അലുമ്‌നി പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ മറ്റത്തിപ്പറമ്പില്‍ (947 373 8756), സാജു കണ്ണമ്പള്ളി (847 791 1824) ജോണിക്കുട്ടി പിള്ളവീട്ടില്‍ (847 924 3493), ലിന്‍സണ്‍ കൈതമലയില്‍ (847 338 0965), സാജു മഠത്തിപ്പറമ്പില്‍ (847 571 3137), ജോജോ ഇടകര (973 430 3197), ആന്‍സി ഐക്കരപ്പറമ്പില്‍ (847 337 1369), സാബു നടുവീട്ടില്‍ (224 766 0379) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ചാക്കോ മറ്റത്തിപ്പറമ്പില്‍