ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് അപേക്ഷകരുടെ പട്ടിക

Spread the love

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ സെപ്റ്റംബർ വൈകിട്ട് 5ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. പുതിയ ക്ലെയിമുകൾ നൽകാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച് മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്തിയില്ലെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിലും അപേക്ഷാർത്ഥി തന്നെയാകും ഉത്തരവാദി. രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 നമ്പറുകളിൽ ബന്ധപ്പെടണം.