തൃശൂർ: മുതുവറ ലയൺസ്‌ ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ അടാട്ട് ഗവ. എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി. സ്‌കൂൾ അങ്കണത്തിൽ വച്ചുനടന്ന ചടങ്ങ് ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉത്ഘാടനം ചെയ്തു. മൈക്ക്, സ്പീക്കർ, ആംബ്ലിഫയർ എന്നിവയാണ് കൈമാറിയത്. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി അജിത്കുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സഹായത്തോടെ ലയൺസ്‌ ക്ലബ്ബിന്റെ നടത്തിവരുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്. സുഷമ നന്ദകുമാറിന്റെ നേതൃത്വത്തിൽ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

ചടങ്ങിൽ ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, റീജിയണൽ ചെയർപേഴ്സൺ എം കെ റോയ്, സ്‌കൂൾ പി ടി എ പ്രസിഡന്റ് സാലിയ ജോബി, പ്രധാനദ്ധ്യപിക ഫ്ലോറ മാത്യു എന്നിവർ പ്രസംഗിച്ചു. സോണൽ ചെയർപേഴ്സൺ സി ആർ ജെയ്സൺ, മുതുവറ ലയൺസ്‌ ക്ലബ് പ്രസിഡന്റ് വർഗീസ് തോമസ്, സെക്രട്ടറി കെ ആർ സുരേഷ് ബാബു, ട്രഷറർ പി ടി ആന്റണി, വാർഡ് മെമ്പർ അജിത കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

Report : Asha Mahadevan

Leave Comment