പിസിഎന്‍എകെ 2023 ജൂണ്‍ 29-ജൂലൈ 2 വരെ പെന്‍സില്‍വേനിയയില്‍ : രാജന്‍ ആര്യപ്പള്ളി

Spread the love

അറ്റ്ലാന്‍റാ∙ കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കേണ്ടിവന്ന 38-ാം പിസിഎന്‍എകെ കോണ്‍ഫറന്‍സ് 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ലാന്‍ങ്കസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ പെന്‍സില്‍വേനിയയില്‍ വെച്ച് നടത്തുവാന്‍ തീരുമാനമായി. ആഗസ്റ്റ് 15ന് നടന്ന നാഷണല്‍ കമ്മിറ്റിയുടെ ടെലികോണ്‍ഫറന്‍സിലാണ് തീരുമാനം ഉണ്ടായത്. നിലവിലുള്ള കമ്മിറ്റികള്‍ 2023 ലെ കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു. ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ബാധ അമേരിക്കന്‍ ഐക്യനാടുകളെയും ബാധിച്ചതിനാല്‍ 2020-ല്‍ കോണ്‍ഫറന്‍സ് നടത്തുവാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നു. അതുകൊണ്ട് തന്നെ 2020 കോണ്‍ഫറന്‍സ് മാറ്റുവാന്‍ കാരണമായതെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യോഹന്നാന്‍, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് സമൂഹം ഇതുവരെ നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും നാഷനല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു. 2023-ല്‍ ലാങ്കസ്റ്ററില്‍ നടക്കുന്ന പിസിനാക്ക് കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന അപേക്ഷിക്കുന്നു എന്ന് നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോയി വര്‍ഗീസ് പറഞ്ഞു