ഖത്തറിൽ സ്കൂൾ ബസ്സിൽ ഡ്രൈവർ ഡോർ ലോക്ക് ചെയ്തു. ഉറങ്ങിപ്പോയ മലയാളിയായ നാലു വയസ്സുകാരിക്ക് ദാരുണന്ത്യം
ദോഹ : ഖത്തറിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്കൂൾ ബസിനുള്ളിൽ മരണമടഞ്ഞു.
ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പിൽ ശ്രീ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ ശ്രീമതി സൗമ്യ അഭിലാഷിന്റെയും മകൾ മിൻസ മറിയം ജേക്കബാണ് സെപ്റ്റംബർ 11 ഞാറാഴ്ച്ച മരണമടഞ്ഞത്.
രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്ക് ചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടൻ കെ.ജി വിദ്യാർഥിനിയാണ് മിൻസ. നാലാം പിറന്നാൾ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം.
മിഖയാണ് സഹോദരി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

 

Leave Comment