യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു – ജീമോൻ റാന്നി

Spread the love

ഡാളസ് : ഒരുമയുടെ പൂക്കളം തീർത്തും ഹൃദയങ്ങളിൽ മാനവികതയുടെ പ്രകാശം പകർത്തിയും യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് 2022 ലെ ഓണം ആഘോഷിച്ചു. ആഘോഷങ്ങളും ആരവവുമായി ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ നിരവധി കുടുംബങ്ങൾ ഒത്തുകൂടി. കോവിഡിന് മുൻപുണ്ടായിരുന്ന ഓണാഘോഷത്തിന്റെ ആവേശം തിരിച്ചു വന്ന കാഴ്ചയായിരുന്നു എല്ലാം ഓണാഘോഷ പരിപാടികൾക്കും.

സെപ്തംബർ 10 ന് ശനിയാഴ്ച സെന്റ് മൈക്കിൾ കാത്തലിക് ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ ഫാദർ ബാലാജി ബോയോളയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ ഓണാഘോഷങ്ങൾ അരങ്ങേറി. പാട്ടുകളും ഡാൻസുകളും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും

ഓണാഘോഷ ചടങ്ങുകളും വര്‍ണ്ണാഭമായി. കൊച്ചു കലാകാരികള്‍ അവതരിപ്പിച്ച കേരളതനിമ നിറഞ്ഞ പല നൃത്തങ്ങളും ഓണാഘോഷപരിപാടിക്ക് തിളക്കമേറി.
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് തോമാച്ചൻ വെമ്പ്ലിയത്ത്, ജോസ് കളമ്പാടൻ, തോമസ് ചിന്നത്തോപ്പിൽ എന്നിവർ നേതൃത്വം നൽകി.

ജേക്കബ് വർഗീസ് അറിയിച്ചതാണിത്.

Author