കൊച്ചി : ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരവും വിശ്വസനീയവുമായ പിസ്സ ബ്രാന്‍ഡായ പിസ്സ ഹട്ട് 12 പുതിയ ഫ്‌ലേവറില്‍ പിസ പുറത്തിറക്കി. 79 രൂപയാണ് തുടക്കം. തന്തൂരി, ഷെസ്വാന്‍, ഇറ്റാലിയന്‍, ചീസി, ക്ലാസിക് എന്നിങ്ങനെ 5 സോസ് ഫ്‌ലേവറുകളിലാണ് ഈ ശ്രേണി വരുന്നത്. ഏഴ് വെജിറ്റേറിയന്‍, അഞ്ച് നോണ്‍ വെജിറ്റേറിയന്‍ കോമ്പിനേഷനാണ് വരുന്നത്. ഡൈന്‍-ഇന്‍, ഡെലിവറി, ടേക്ക് എവേ എന്നിവയായി ഇന്ത്യയിലെ 700-ല്‍പ്പരം പിസ്സ ഹട്ട് സ്റ്റോറുകളിലും ഫ്‌ലേവര്‍ ഫണ്‍ പിസ്സകള്‍ ലഭ്യമാകും.

വെജിറ്റേറിയന്‍ വേരിയന്റുകളില്‍ പനീര്‍, സ്വീറ്റ് കോണ്‍, മഷ്‌റൂം, ഒനിയന്‍, കാപ്സിക്കം എന്നിവയില്‍ ഉടനീളമുള്ള ടോപ്പിംഗ് കോംബോകളുടെ വിശാലമായ ശ്രേണി ഉള്‍പ്പെടുന്നു. ചിക്കന്‍ സോസേജ്, ചിക്കന്‍ മീറ്റ്‌ബോള്‍, ചിക്കന്‍ ടിക്ക, ചിക്കന്‍ പെപ്പറോണി തുടങ്ങി നിരവധി ടോപ്പിംഗ് ഓപ്ഷനുകളുണ്ട്. കോളേജില്‍ പോകുന്നവരേയും ചെറുപ്പക്കാരെയും ഉദ്ദേശിച്ചാണ് പുതിയ പിസ പുറത്തിറക്കുന്നതെന്ന് പിസ ഹട്ട് ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ നേഹ പറഞ്ഞു. പാര്‍ട്ണര്‍ ബ്രാന്‍ഡായ പെപ്സിയുമായുള്ള നൂതനമായ സഹകരണവും സൊമാറ്റോ, സ്വിഗ്ഗി എന്നിവയിലെ വര്‍ദ്ധിച്ച പ്രമോഷനുകളും പ്ലാനില്‍ ഉള്‍പ്പെടുന്നു.

Report : Athira

Leave Comment