പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായത് വലിയ മാറ്റങ്ങൾ

Spread the love

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ബേപ്പൂർ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസം വിദ്യാഭ്യാസ രീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിലും പ്രകടമാണ്. വ്യക്തികളുടെ നല്ല വശങ്ങൾക്ക് കൂടുതൽ മികവേകുന്നതാണ് വിദ്യാഭ്യാസം. അക്കാദമിക മികവിനൊപ്പം നല്ല മനുഷ്യനായി വളരാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.