അമ്പത്തിമൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ വനിതക്ക് പരോള്‍ വീണ്ടും നിഷേധിച്ചു

കാലിഫോര്‍ണിയ: അമ്പത്തു മൂന്നു വര്‍ഷമായി പുറംലോകം കാണാതെ ജയിലില്‍ കഴിയുന്ന 71 കാരിക്ക് പതിനാലാം തവണയും കാലിഫോര്‍ണിയാ ഗവര്‍ണര്‍ പരോള്‍ നിഷേധിച്ചു. പട്രീഷ ക്രെന്‍വിങ്കലാണ് ഇനിയും പരോള്‍ ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവരുന്നത്. 1969 ല്‍ ആഗസ്റ്റില്‍ മാന്‍സന്‍ ഫാമിലി അറ്റാക്കില്‍ 7 പേരെ കൊലപ്പെടുത്തിയ കേസ്സില്‍ 1971-ല്‍ ആദ്യമായി ഇവര്‍ക്ക് വധശികഷക്ക് വിധിച്ചു. ഒരു വര്‍ഷത്തിനു ശേഷം കാലിഫോര്‍ണിയായില്‍ വധശിക്ഷ ഭരണഘടന വിരുദ്ധമാണെന്ന് നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമായി മാറ്റി.

1969 ല്‍ ഇവര്‍ നടത്തിയ അക്രമണത്തില്‍ പ്രമുഖ നടിയും ഗര്‍ഭിണിയുമായ ഷാരോണ്‍ ട്രേറ്റ് ഉള്‍പ്പെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ഫോള്‍ജറെ 28 തവണയാണ് ഇവര്‍ കുത്തികൊലപ്പെടുത്തിയത്.

ജയിലിലെ അവരുടെ പെരുമാറ്റവും, അവരുടെ വയസ്സും പരിഗണിക്കുമ്പോള്‍ അവരെ സുരക്ഷിതമായി ജയിലില്‍ നിന്നും പുറത്തു വിടാവുന്ന സാഹചര്യമല്ലാ എന്നാണ് ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ തള്ളിക്കൊണ്ടു ഗവര്‍ണ്ണര്‍ ഉത്തരവിട്ടതു ക്രൂരമായ കൊലപാതകത്തിനും, ഒരു കുടുംബത്തെ മുഴുവനും ഇല്ലായ്മ ചെയ്യുന്നതിന് ഇവര്‍ നടത്തിയ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും ഗവര്‍ണ്ണറുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

Leave Comment