കുട്ടി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ പാളയംകുന്ന് സ്‌കൂളിൽ ടിങ്കറിംഗ് ലാബ് തയ്യാർ

Spread the love

പത്തു ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.
സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രാവബോധവും സാങ്കേതിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർമ്മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര ആശയങ്ങൾ വളർത്തുന്നതിനും പുതിയ ആശയങ്ങൾ പരീക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുന്നത്. ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ നേടിയ അറിവ് പ്രായോഗികമായി പരീക്ഷിക്കാനുള്ള ഇടം കൂടിയാണ് ഇവ.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അറിവുനേടാനും ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. റോബോട്ടിക്‌സ്, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ആറുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 40 പേർക്കാണ് ടിങ്കറിംഗ് ലാബിൽ ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. പ്രദേശത്തെ മറ്റ് സ്കൂളുകളെക്കൂടി ഉൾപ്പെടുത്തി പരിശീലനം വിപുലീകരിക്കാനും ആലോചനയുണ്ട്.

Author