വർഗീസ്സ് ആലംപറമ്പിൽ (68) ഡാലസിൽ അന്തരിച്ചു – ആൻഡ്രൂസ് അഞ്ചേരി

Spread the love

ഡാലസ് : ഇർവിങ് സിറ്റിയിലെ ഓട്ടോമൊബൈൽ സ്ഥാപനമായ യൂ എസ് കാർ കെയറിൻറെ ഉടമ വർഗീസ്സ് ആലംപറമ്പിൽ (68) ഡാലസിൽ അന്തരിച്ചു. കൊച്ചി ആലംപറമ്പിൽ കുടുംബാംഗം ആണ്. കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങളായി ഇർവിങിൽ സ്തുത്യർഹമായ സേവനം നല്കികൊണ്ടിരുന്ന വർഗീസ്സിൻറെ (അല്ലൻ കുഞ്ഞൻ ) വേർപാട് ഡാലസ്സിലെ മലയാളികൾക്ക് ഒരു തീരാനഷ്ട്ടമാണ്.

ഭാര്യ: ബ്ലെസ്സി ആലംപറമ്പിൽ (ഡാലസ്) മക്കൾ: ആഷ്ലി അല്ലൻ, ഡോ. സ്റ്റെഫനി അല്ലൻ (ഡാലസ് ) സഹോദരങ്ങൾ : ആൻഡ്രൂ ആലംപറമ്പിൽ (കൊച്ചി), സ്റ്റാൻലി അല്ലൻ, സൂസൻ രാജൻ, ഷീലാ കല്ലൂർ {എല്ലാവരും ഡാലസിൽ)

പൊതു ദർശനം: ഒക്ടോബർ 24-ം തീയതി തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ കോപ്പെൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 ഫ്രീ പോർട്ട് പാർക്ക് വേ, കോപ്പെൽ, ടെക്സാസ് 75019)

സംസ്കാര ശുശ്രൂഷ: ഒക്ടോബർ 25-ം തീയതി ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കോപ്പെൽ സെയിന്റ് ആൻസ് കാത്തോലിക് ചർച്ചിൽ (180 സാമുവേൽ ബുലവാർഡ് , കോപ്പെൽ, ടെക്സാസ് 75019)

തുടർന്ന് സംസ്കാരം കോപ്പെൽ റോളിങ്ങ് ഓക്സ് സെമിത്തേരിയിൽ

കൂടുതൽ വിവരങ്ങൾക്ക് : ആഷ്ലി 972 998 9641