കോളേജുകള്‍ അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പാലോട് രവി

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ അടച്ച് പൂട്ടലിന്റെ വക്കിലാണെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി.എല്‍.ബി.എസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ മേഖല വെല്ലുവിളി നേരിടുകയാണ്. വിദ്യാര്‍ത്ഥികള്‍ അന്യനാടുകളിലേക്ക് പോകുകയാണെന്നും പാലോട് രവി പറഞ്ഞു.
എല്‍.ബി.എസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.കെ.എസ്.ഗോപകുമാര്‍, കെ.നീലകണ്ഠന്‍, ആര്‍.തുളസീധരന്‍, വിഎസ് വേണു,ടിപി ജാഫര്‍,ആര്‍.വിപിന്‍ദാസ്‌  പങ്കെടുത്തു

 

Leave Comment