കൊച്ചി: മുന്‍നിര കാഷ്വല്‍ ഡൈനിങ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല കാക്കനാട്ട് തുറന്നു. കൊച്ചിയിലെ രണ്ടാമത് ഔട്ട്ലെറ്റാണിത്. 144 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിശാലമായ സൗകര്യമുള്ള പുതിയ ഔട്ട്ലെറ്റ് കോര്‍പറേറ്റ് ലഞ്ചിനും കുടുംബ സംഗമങ്ങള്‍ക്കും
അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലൈവ് ഓണ്‍ ദ് ടേബിള്‍ ഗ്രില്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ബാര്‍ബിക്യൂ നേഷനിലെ യഥേഷ്ടം കഴിക്കാവുന്ന ബുഫെ വളരെ പ്രശസ്തമാണ്. വെജിറ്റേറിയന്‍, നോണ്‍ വെജ് വിഭവങ്ങളാല്‍ സമൃദ്ധവും രുചി വൈവിധ്യം കൊണ്ട് വേറിട്ടു നില്‍ക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ബുഫെ.
കേരളത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്ന് ബാര്‍ബിക്യു നേഷന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഫയിസ് അസിം പറഞ്ഞു.
Report : Anju V Nair
Leave Comment