എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം – ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

ഫിലഡല്‍ഫിയ: ചരിത്രസ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദ സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3rd ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30- മുതല്‍ George Washington high School ആഡിറ്റോറിയത്തില്‍(10175 Bustleton Ave, Philadelphia, PA, 19116) വച്ച് നടത്തുന്നതാണ്.

സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും കൊണ്ടാടുവാനും അതിലും ഉപരിയായി ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ട് ആദ്യകാല കുടിയേറ്റക്കാര്‍ തുടങ്ങിവച്ച ക്രിസ്തുമസ്- പുതുവത്സരാഘോഷമാണ് നടത്തി വരുന്നത് തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളും, പൈതൃകങ്ങളും ഉയര്‍ത്തിപിടിച്ച് കൊണ്ടു നടത്തുന്ന ഈ വര്‍ഷത്തെ വമ്പിച്ച ക്രിസ്തുമസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് കാത്തലിക് സഭയുടെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ആണ് കൂടാതെ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്തമ സുഹൃത്തുക്കളായ യു.എസ്. കോണ്‍ഗ്രസ് മാന്‍ ജയന്‍ ഫിറ്റ്‌സ് പാട്രിക്, ജോസഫ് സിജിലാമോ(ബെന്‍സേലം, മേയര്‍) തുടങ്ങിയ നിരവധി സാമൂഹിക സാമുദായിക നേതാക്കളുടെ സാന്നിധ്യവും ചടങ്ങുകളില്‍ ഉണ്ടായിരിക്കുന്നതാണ്.
റവ.ഫാ.കെ.പി. എല്‍ദോസ്(കോ ചെയര്‍ എക്യൂമെനിക്കല്‍), കെവിന്‍ വര്‍ഗീസ്, സെക്രട്ടറി), എബിന്‍ സെബാസ്റ്റിയന്‍(ജോ.സെക്രട്ടറി), റോജീഷ് സാമുവല്‍(ട്രഷറാര്‍), തോമസ്‌കുട്ടി വര്‍ഗീസ്(ചാരിറ്റി), എബിന്‍ ബാബു(പ്രോഗ്രാം), ഷാജി മിറ്റത്താനി(സുവനീര്‍), ജീമോന്‍ ജോര്‍ജ്ജ്(പി.ആര്‍.ഓ), റോഷന്‍ പ്ലാമൂട്ടില്‍, രാജു ഗീവറുഗീസ്(പ്രൊസിഷന്‍), സലിന്‍ ഓലിക്കല്‍(വിമന്‍സ് ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി അറിയിക്കുകയുണ്ടായി.

ജോയിച്ചൻപുതുക്കുളം

Picture

Leave Comment