ഇന്ത്യ പ്രസ് ക്‌ളബ് മാധ്യമശ്രീ പുരസ്‌കാരം: ഡബിള്‍ ഹോഴ്‌സ് മുഖ്യ സ്പോണ്‍സര്‍ – രാജു പള്ളത്ത്

Spread the love

എല്ലാവര്‍ക്കും നല്ല ഭക്ഷണം എന്ന ആശയമാണ് ‘ഡബിള്‍ ഹോഴ്സ്’ എന്ന ലോകമലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആരംഭിക്കാന്‍ സ്ഥാപകനായ എം.ഒ. ജോണിനെ പ്രചോദിപ്പിച്ചത്. ദീര്‍ഘദര്‍ശിയും മാനുഷികവാദിയുമായ ബിസിനസ്സുകാരനായിരുന്നു അദ്ദേഹം . കേരളത്തിലെ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും തൃശ്ശൂരിലെ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്റെ സംരംഭകത്വ കഴിവുകള്‍ അദ്ദേഹത്തെ അക്കാലത്തെ ബ്രാന്‍ഡ് – മാര്‍ക്കറ്റ് ലീഡര്‍ ആക്കി. 63 വര്‍ഷം മുന്‍പ് ഡബിള്‍ ഹോഴ്സിന്റെ മാതൃ ബ്രാന്‍ഡായ മഞ്ഞിലാസ് ഉയര്‍ന്ന ഗുണമേന്മയുള്ള അരിയും ധാന്യങ്ങളും വില്‍ക്കുന്ന ഒരു റൈസ് മില്ലിങ് കമ്പനിയായാണ് സ്ഥാപിതമായത് .

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്‍കാനുള്ള പ്രതിബദ്ധതയുടെ കരുത്തില്‍ ബ്രാന്‍ഡ്, അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കടഛ 9001:2000 സര്‍ട്ടിഫൈഡ് റൈസ് മില്ലും സോര്‍ട്ടക്‌സ് അരിയും കല്ലില്ലാത്ത അരിയും കളര്‍ ഗ്രേഡിംഗും അവതരിപ്പിച്ച ആദ്യത്തെ ഫുഡ് ബ്രാന്‍ഡും ആയി ഇത് കേരളത്തിലെ ഭക്ഷ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു.

ഉപഭോക്താക്കളുടെ പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്നത്തെ തിരക്കേറിയ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ പരമ്പരാഗത ഭക്ഷണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് മഞ്ഞിലാസ് ഡബിള്‍ ഹോഴ്സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. അരിപ്പൊടികള്‍ , പ്രഭാതഭക്ഷണ മിക്‌സുകള്‍, തല്‍ക്ഷണ മിശ്രിതങ്ങള്‍, ഗോതമ്പ് ഉല്‍പന്നങ്ങള്‍, കറിപ്പൊടികള്‍, ‘പെര്‍ഫെക്റ്റ് ബ്ലെന്‍ഡ് ടെക്‌നോളജി’ ഉപയോഗിച്ച്, പ്രകൃതിദത്തമായി സംരക്ഷിച്ചിരിക്കുന്ന അച്ചാറുകള്‍, ആരോഗ്യ ഭക്ഷണങ്ങള്‍, റെഡി-ടു-കുക്ക് & റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡില്‍ പുറത്തിറക്കുന്നു.

നല്ല ഭക്ഷണം വിതരണം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിനുമായി നൂതന ഉല്‍പ്പന്ന ശ്രേണികള്‍ വികസിപ്പിക്കുന്നു. ഇപ്പോള്‍ മഞ്ഞിലാസ് ഡബിള്‍ ഹോഴ്സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 20-ലധികം മുന്തിയ ഇനം അരികളും 250 പ്രീമിയം ഗുണനിലവാരമുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നു .

ജോയിച്ചൻപുതുക്കുളം

Author