സംസ്കൃത സർവ്വകലാശാലയിൽ പുസ്തക പ്രകാശനം ഇന്ന് (08.12.2022)

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ചരിത്ര വിഭാഗം അധ്യാപകൻ ഡോ. അഭിലാഷ് മലയിൽ എഴുതിയ “റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും ഇന്ന് (08-12-2022) രാവിലെ 10ന് സർവ്വകലാശാലയുടെ അക്കാദമിക്ക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ നടക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരയണൻ, കെ.സി.എച്ച്.ആർ. ചെയർപേഴ്സൺ പ്രൊഫ. പി.കെ. മൈക്കിൾ തരകന് ആദ്യ പ്രതി നൽകി പുസ്തകം പ്രകാശനം ചെയ്യും. ചരിത്ര വിഭാഗം മേധാവി ഡോ. കെ. എം. ഷീബ അധ്യക്ഷയായിരിക്കും. ഡോ. എം. ടി. നാരായണൻ, ഡോ. എൻ. ജെ. ഫ്രാൻസീസ്, ഡോ. പി. പി. അബ്ദുൾ റസ്സാക്ക്, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. ഉണ്ണികൃഷ്ണൻ, ഇ. സന്തോഷ്, ഡോ. ഔസാഫ് അഹ്സൻ, ഡോ. അഭിലാഷ് മലയിൽ, ഡോ. സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ജറുശലേമിലെ ഹീബ്രു സർവ്വകലാശാലയിൽ നടക്കുന്ന ഇ.ആർ.സി ഗവേഷണ പദ്ധതിയുടെ ഭാഗമായി എഴുതപ്പെട്ടതാണ് ഗ്രന്ഥം. അദർ ബുക്സാണ് പ്രസാധകർ.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author