കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ: അഭിപ്രായം ശേഖരിക്കുന്നു

സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ് അഭിപ്രായം എടുക്കുന്നത്. അഭിപ്രായങ്ങൾ [email protected] വഴിയോ കാഷ്യൂ ബോർഡിൽ (കേരള കാഷ്യൂ ബോർഡ്, ടി.സി. 29/4016, വിമെൻസ് കോളേജ്-ബേക്കറി ജങ്ഷൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014) നേരിട്ടോ അല്ലെങ്കിൽ സിറ്റിങ് നടക്കുന്ന സ്ഥലങ്ങളിൽ എത്തിയോ രേഖപ്പെടുത്തണം.

Leave Comment