ബത്തേരി നഗരസഭയില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു

Spread the love

തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ അവസരങ്ങളും തൊഴില്‍ മേഖലകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തൊഴില്‍ സഭ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി എസ് ലിഷ അധ്യക്ഷത വഹിച്ചു. നാല് സെക്ഷനായി രണ്ടു ദിവസങ്ങളിലായാണ് 35 വാര്‍ഡുകളിലെയും തൊഴില്‍ സഭകള്‍ നടത്തുന്നത്.

സംരംഭക തല്‍പരരായവരിലേക്ക് സംരംഭക സാധ്യതകളും പിന്തുണകളും എത്തിക്കുക, വിജ്ഞാന തൊഴിലുകളും അവയുടെ അവസരങ്ങളും അവതരിപ്പിക്കുക, തൊഴില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് നൈപുണ്യ വികസനത്തിനുള്ള സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്, നഗരസഭ സെക്രട്ടറി കെ.എം സെയ്നുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി നഗരസഭ കൗണ്‍സിലര്‍മാര്‍, സംരംഭകര്‍, തൊഴിലന്വേഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.