അമരത്ത് വീണ്ടും കുര്യന്‍ പ്രക്കാനം , പ്രവാസ ലോകത്ത് വള്ളംകളിയുടെ ആരവം മുഴങ്ങുകയായി

ബ്രാപ്ടന്‍: പ്രവാസിലോകത്തെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടണ്‍ മലയാളീ സമാജം തിരഞ്ഞെടുപ്പില്‍ സമാജം പ്രസിഡന്റ് ആയി കുര്യന്‍ പ്രക്കാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസിലോകത്തെ വള്ളംകളിയിയുടെ തറവാടായ ബ്രാംപ്ടണ്‍ സമാജത്തിന്റെ അമരക്കാരനായി കുര്യന്‍ പ്രക്കാനം തിരഞ്ഞെടുക്കപ്പെടതോടെ പ്രവാസലോകത്ത് പതിമൂന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അലകള് ഉയരൂകയായി.

പ്രമുഖ വ്യവസായി പദ്മശ്രീ ഡോ എം എ യൂസഫലി ഉള്‍പ്പെടെ ഉള്ളവര് പങ്കെടുമെന്ന് കരുതപ്പെടുന്ന വലിയ ഒരു ജലോത്സവം ഇതോടെ ചര്‍ച്ചകളില്‍ നിറയുകയായി. അസൂയാവഹമായ വളര്‍ച്ചയിലൂടെ ലോക പ്രവാസി മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും പല വ്യക്തികളും സംഘടനകളും അനുകരിക്കാന്‍ മോഹിക്കുന്നതങ്ങുമായ ഈ വള്ളംകളി കാനഡയില് തന്നെ ഒരു ഒരു വലിയ ഉത്സവമാണു.. കുര്യന്‍ പ്രക്കാനത്തിന്റെ നേത്രത്വത്തില് കാനഡയിലെ മന്ത്രിമാരും ജനപ്രതിനിധികളും മേയറും ഉള്‍പ്പെടെ വലിയൊരു സംഘാടക സമതിയാണ് ഈ വള്ളംകളിക്ക് ചുക്കാന് പിടിക്കുന്നത്. സംഘടനാ പാടവം കൊണ്ട് ആരെയും കവച്ചുവെയ്ക്കുന്ന പ്രവര്‍ത്തന രീതിയാണ് ബ്രാംപ്ടണ്‍ സമാജത്തിന്റേത് .

സമാജം ജെനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ലത മേനോന്‍ കഴിഞ്ഞ വര്‍ഷത്തിലെ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ വിശദീകരിച്ചു. ട്രഷറര്‍ ഷിബു ചെറിയാന്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. മറ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ. നിഗില്‍ ഹാറൂണ്‍, ഡോ. പി.കെ കുട്ടി, ശ്രീ സജീബ് കോയ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് ആശംസകളും പിന്തുണ അറിയിക്കുകയും ചെയ്തു.

Leave Comment