കേരള ഭാരവാഹികൾ ആയ എൻ. ആർ .ഹരികുമാർ, ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന സ്വീകരണം നൽകി – ശ്രീകുമാർ ഉണ്ണിത്താൻ

Spread the love

കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , കേരളീയം ദേശിയ സെക്രറട്ടറിയും ,സമുഖ്യ പ്രവർത്തകനുമായ ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന വാഷിംഗ്‌ടൺ ഡി സി യിൽ സ്വീകരണം നൽകി.ഫൊക്കാന കേരളാ കൺവെൻഷൻ സ്പോൺസേർ ചെയ്തിരിക്കുന്നത് കേരളീയമാണ്. കേരളത്തിൽ നിന്നും ഫൊക്കാനയുടെ കേരളാ കോൺവെൻഷനെന്റെ ചർച്ചകൾക്ക് വേണ്ടി അമേരിക്കയിൽ എത്തിയത് ആയിരുന്നു അവർ.

തിരുവനന്തപുരം ഹയത്ത് ഹോട്ടലിൽ ആണ് ഫൊക്കാന കേരളാ കൺവെൻഷൻ തിരുമാനിച്ചിരിക്കുന്നതെന്നു ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. യുസഫ് അലിയുടെ ഉടമസ്ഥതിൽ അടുത്തയിടക്ക് തുറന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് ഹയത്ത്. തിരുവനന്തപുരത്തു ഏറ്റവും കൂടുതൽ ആൾക്കാരെ ഉൾകൊള്ളാൻ കഴിയുന്ന ഹോട്ടൽ കൂടിയാണിത് . കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ഫീസോ മറ്റു ചെലവുകളോ ഇല്ല. ചെലവുകൾ മുഴുവൻ കേരളയമാണ് സ്പോൺസേർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയേതര നോൺ ഗവണ്മെന്റൽ സംഘടനയാണ് കേരളീയം.

അമേരിക്കയിൽ നിന്നും കേരളാ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഹോട്ടലിലെ താമസത്തിനു ചാർജ് പകുതിയാക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോൺ എന്നിവർ അറിയിച്ചു ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ പുതിയ ലീഫിയിൽ എഴുതി ചേർക്കേണ്ട ഒരു ചരിത്ര കൺവെൻഷൻ ആയിരിക്കും കേരളത്തിൽ നടക്കുന്നത്. മുന്ന് ദിവസങ്ങളിൽ ആയി അരങ്ങേറുന്ന കൺവെൻഷൻ ഫോകാനയും കേരളത്തിലെ ജനങ്ങളുമായും , ഗവൺമെന്റുമായും ഉള്ള ബന്ധം അരക്കിട്ടു ഉറപ്പിക്കുന്നതിനോടൊപ്പം കേരളത്തിൽ പരമാവധി ചാരിറ്റി പ്രവർത്തങ്ങൾ കേരളാ ഗവൺമെന്റുമായി സഹകരിച്ചു ചെയ്യുമെന്നും പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ അറിയിച്ചു.

Author