രാത്രി നടത്തം സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’ പരിപാടിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഇ.അബ്ദുള്‍ റഷീദ്, മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ ഇ.പി സല്‍മ എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.റാണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave Comment