ചലച്ചിത്ര മേള: ഫിലിം റിവ്യൂ എഴുതിയാൽ സമ്മാനം നേടാം

Spread the love

രാജ്യാന്തര മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചലച്ചിത്ര അക്കാദമി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു. മേളയിൽ കണ്ട ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി 1000 വാക്കിൽ കവിയാതെ റിവ്യൂ തയ്യാറാക്കി പി ഡി എഫ് ഫോർമാറ്റിൽ iffk.reviews@gmail.com എന്ന വിലാസത്തിൽ വേണം അയക്കേണ്ടത് . മലയാളം / ഇംഗ്ലീഷ് ഭാഷയിൽ റിവ്യൂ തയ്യാറാക്കാം .റിവ്യൂവിനോപ്പം പേര്, വിലാസം, ഡെലിഗേറ്റ് ഐ ഡി നമ്പർ, ഫോൺ നമ്പർ എന്നിവ എഴുതിയിരിക്കണം. മത്സര വിജയികൾക്ക് മയൂർ ആർട്സ് ചന്ദ്രസേനൻ നായർ ഒന്നാം സമ്മാനമായി 7000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും നൽകും. മേളയുടെ സമാപന ദിവസം വിജയിയെ പ്രഖ്യാപിക്കുന്നതാണ്. റിവ്യൂ അയക്കേണ്ട അവസാന തീയതി- ഡിസംബർ 15, വൈകിട്ട് ആറ് മണി.പ്രതിസന്ധികളെ അതിജീവിച്ചു വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുന്ന ബാലന്റെ ജീവിതം പ്രമേയമാക്കിയ അവർ ഹോം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത് . അൽവാരോ ബ്രെക്നറുടെ എ ട്വൽവ് ഇയർ നൈറ്റ് ,ഇറാനിയൻ ചിത്രം ഹൂപ്പോ ,ബേല താറിന്റെ ദി ടൂറിൻ ഹോഴ്സ് , പ്രിയനന്ദനന്റെ ദബാരിക്യൂരുവി എന്നിവയും തിങ്കളാഴ്ച പ്രേക്ഷക പ്രീതി നേടി.

Author